ഈ വർഷം ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്ന തീർത്ഥാടകർക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് 16 ന് ചൊവ്വാഴ്ച സ്വലാത്ത് നഗറിൽ നടക്കും. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന ഹജ്ജ് ക്യാമ്പിൽ ഹജ്ജ്-ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനത്തിന് പ്രമുഖർ നേതൃത്വം നൽകും.
ലഗേജ്, കുത്തിവെയ്പ്, യാത്രാസംബന്ധമായ വിവരങ്ങൾ, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം, സി.ഡി എന്നിവ ഉൾക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിദൂര സ്ഥലങ്ങളിൽ നിന്നെത്തിച്ചേരുന്നവർക്ക് താമസ സൗകര്യവും ഒരുക്കും.
ഹാജിമാർക്കുള്ള വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷൻ, ഹജ്ജ് ഗൈഡ്, ഗവൺമെന്റ് അറിയിപ്പുകൾ, മറ്റുവിവരങ്ങൾ www.hajcamp.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് നിർവ്വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പ്രാർത്ഥന നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്‌റാഹീം ബാഖവി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, ദുൽഫുഖാറലി സഖാഫി, അബൂബക്കർ സഖാഫി അരീക്കോട്, അഷ്‌റഫ് സഖാഫി പൂപ്പലം, ശൗക്കത്തലി സഖാഫി മണ്ണാർക്കാട്, ബഷീർ സഅ്ദി വയനാട്, എ. മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.
ഹെൽപ്പ് ലൈൻ നമ്പർ: 9744748497, 9645600072