തൽബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്‌നഗർ; മഅ്ദിൻ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങൾ

മലപ്പുറം: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 22-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് സമാപിച്ചു. മഅ്ദിൻ എജ്യൂപാർക്കിൽ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ മഹത്വം ബോധ്യപ്പെടുത്താൻ കൂടിയാണ് വിശ്വാസികൾക്ക് ഇസ്‌ലാം ഹജ്ജ് നിർബന്ധമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പടച്ചവനോടും പടപ്പുകളോടുമുള്ള ഉത്തരവാദിത്തമാണ് ഇസ്‌ലാമിന്റെ കാതൽ. പടച്ചവനോടുള്ള ഉത്തരവാദിത്തം പൂർണമാകണമെങ്കിൽ പടപ്പുകളോടുള്ള ഉത്തരവാദിത്ത നിർവ്വഹണത്തിൽ സമ്പൂർണത പാലിക്കണം. നമുക്ക് ചുറ്റുമുള്ള കഷ്ടപ്പാടനുഭവിക്കുന്നവരെ കാണാതെ ഹജ്ജ് കൊണ്ട് […]